Social Icons

മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാം . / TRACK YOUR CELL PHONE


                              ഇത്തവണ ഒരു തകര്‍പ്പന്‍ ടുട്ടോറിയല്‍ ആണ് നിങ്ങള്‍ക്കു പരിചയപെടുത്തുന്നത്. ഒരു മൊബൈല്‍ ഫോണിന്റെ  ലൈവ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന വിധമാണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്. സാധരണ നമ്മള്‍ ഇംഗ്ലീഷ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടാക്കും ചിലര്‍ ചിലരെ ട്രാക്ക് ചെയ്യുന്നത് ഇല്ലെ..?
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ 4 ലെവല്‍ കോഡ്കളാണ് ഉപയോഗിക്കുന്നത്.
  • MCC – Mobile country code (fixed code and available online)
  • MNC – Mobile network code (fixedcode and available online)
  • LAC – Local Area Code (dynamic and required from the handset)
  • CID – Cell ID (dynamic and required from the handset)
ഇതിലെ LAC-Local Area Code, CID-Cell ID കോഡുകള്‍ നിങ്ങള്‍ സഞ്ചരിക്കുന്നതിനു അനുസരിച്ച് മാറികൊണ്ടേ ഇരിക്കും. അതുകൊണ്ട് ഈ കോഡുകള്‍ ഒന്ന് നിങ്ങള്‍ക്കും, നിങ്ങളുടെ സര്‍വീസ് പ്രോവിടെര്‍ക്കും മാത്രമേ അറിയൂ.
(അതെ ഈ കോഡ് instant ആയി ഇമെയില്‍ലേക്ക് അയച്ചു തരുന്ന andorid അപ്പസ് ഉണ്ട്‌ട്ടോ ..! ആ കോഡ് ഗൂഗിള്‍ മാപ് ലിങ്ക് ആയിട്ടാണ് വരുന്നത് ആയതു കൊണ്ടുതന്നെ ഒരു ക്ലിക്ക് കൊണ്ട് തന്നെ നിങ്ങളുടെ ശരിക്കും ഉള്ള location കാണിച്ചു തരുട്ടോ..!
step 1
ഇനി നമുക്ക് ഒരു മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്തു നോക്കാം..
ഇതിനായി കുറച്ചു സാധനങ്ങള്‍ ഒപ്പികണം.
  1. A smartphone/cellphone – Android, IPhone, Blackberry, Nokia – S60 or above, Sony Ericsson – JP or above (other than these not many are supported).
  2. GPRS or internet connection.
  3. Software to get location codes.
  4. A working computer with internet connection and ofcourse Google maps.
step 2
ഇവയൊക്കെ ഒപ്പിച്ചോ എന്നാല്‍ രണ്ടാം ഭാഗത്തേക്ക്‌ കടക്കാം.
  1. MCC – Mobile country code (fixed code and available online)
  2. MNC – Mobile network code (fixedcode and available online)
ഈ ലിങ്കില്‍ കയറി നിങ്ങളുടെ രാജ്യം, നിങ്ങളുടെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നിവയ്ക്ക് നേരെ കോഡ് കണ്ടില്ലേ..? അതൊക്കെ ഒപ്പിച്ചോ…മനസിലായില്ല
ഉദാഹരണത്തിന് നിങ്ങളുടെ airtel ആണെങ്കില്‍  MCC 404, MNC 95 ആയിരിക്കും.
step 3
ഇനി LAC, CIDയും കിട്ടണം. ഇതു കിട്ടാന്‍ നിങ്ങളുടെ ഫോണില്‍ കുറച്ചു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. നിങ്ങളുടെ ഫോണിനെ അനുസരിച്ച  സോഫ്റ്റ്‌വെയറുകളും  താഴെ കൊണ്ടുക്കുന്നു.
Android
ഈ സോഫ്റ്റ്‌വെയര്‍ ഒന്നും ഇല്ലാതെ തന്നെ Androidല്‍ നിന്നും കോഡ് കിട്ടാന്‍ ഈ (*#*#4636#*#*) നമ്പര്‍ ഡയല്‍ ചെയ്താ മതിട്ടോ..! അതില്‍ ഫോണ്‍ ഇന്‍ഫര്‍മേഷന്‍ കണ്ടില്ലേ അതിന്‍റെ  അടിയില്‍ LAC,CIDയും ഒളിച്ചിരിക്കുന്നത്.കാണാം.
Nokia
Sony Ericsson
ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലെവല്‍ കോഡ്കളെല്ലാം ഒപ്പിച്ചില്ലേ..?
  • MCC – 404
  • MNC – 94
  • LAC – 131
  • CID – 994a
ഇതാണ് എന്‍റെ ഫോണ്‍ന്‍റെ  ലെവല്‍ കോഡ്
step 4
ഇനി നമുക്ക് ഈ മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ്ന്റെ വളരെ പ്രധാനപ്പെട്ട ഭാഗത്തേക്ക് കടക്കാം.
നമ്മള്‍ സാധാരണ location കണ്ടെത്തുക ഗൂഗിള്‍ മാപ് വെച്ചല്ലേ..?
ഈ ഗൂഗിള്‍ മാപ് വര്‍ക്ക്‌ ചെയ്യുന്നത് latitude and longitude വെച്ചാണ്‌ എന്ന് അറിയാലോ. ഈ latitude and longitude ഒക്കെ hex or decimal ഫോര്‍മാറ്റ്‌ വെച്ചാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്. ആയതുകൊണ്ട്  നിങ്ങളുടെ LAC, CID കോഡുകള്‍ decimal ഫോര്‍മാറ്റിലേക്കു മാറ്റണം. അതിനുവേണ്ടി ഈ വെബ്സൈറ്റില്‍ പോയി മാറ്റിക്കോ ..!
അതെ എന്‍റെ
  • LAC – 131
  • CID – 994a
കോഡ്  decimal ലേക്കു മാറ്റിയപ്പോള്‍ കിട്ടിയ റിസള്‍ട്ട്‌
  • LAC – 305
  • CID – 39242
ആണ്
step 5
ഇനി നമുക്ക് മറ്റൊരു  വെബ്സൈറ്റ്ലേക്ക് പോകാം. അവിടെ നല്‍കിയ കോളത്തില്‍ ഈ കോഡ് എല്ലാം നല്‍കാം. എതാണ്ട് ഇതുപോലെ
ഇനിയൊന്നു സെന്‍റ്  അടിച്ചു നോക്ക് നിങ്ങളുടെ ഇപ്പോഴുള്ള ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പില്‍ കാണിച്ചു തരും. 
ഈ കോഡ് നിങ്ങള്ക്ക് പ്രൊജക്റ്റ്‌ ആയി ഉപയോഗിക്കാട്ടോ ഈ കോഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പിന്നെ ഞാന്‍ മുന്‍പ് പറഞ്ഞില്ലേ ഒരു android ആപ്പ് അതു ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
https://play.google.com/store/apps/details?id=com.lookout.labs.planb&hl=en