Social Icons

എങ്ങനെ പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം?

എങ്ങനെ പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം?
മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായി നമ്മള്‍ ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ്‌വേഡ് നല്‍കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളും, ചിത്രങ്ങളുമൊക്കെ നമുക്ക് 
നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം.
മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില്‍ അത് തിരിച്ച് ഫോണില്‍ ഇടുക. പക്ഷെ വീണ്ടും മെമ്മറി കാര്‍ഡിന്റെ ലോക്ക് തുറ്ക്കാനുള്ള ശ്രമം ഉപേക്ഷിയ്ക്കുക.
ഫോണിലേയ്ക്ക് എഫ് എക്‌സ്‌പ്ലോറര്‍ (FExplorer) എന്ന സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക.
ആപ്ലിക്കേഷനിലെ പാത്ത് തുറന്ന് mmcstore എന്ന ഫയല്‍ തെരയുക.
കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക.
ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.
ഇപ്പോള്‍ നോട്ട്പാഡില്‍ നിങ്ങളുടെ പാസ്‌വേഡ് കാണാന്‍ സാധിയ്ക്കും..