ആദ്യം താഴെ തന്നിരിക്കുന്ന ആപ്ലിക്കേഷന്‍ ഡൌണ്‍ ലോഡ് ചെയ്ത് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം,എന്നിട്ട് കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി വൈ ഫൈ മോബൈലുമായ് കണക്റ്റ് ചെയ്ത ശേഷം നിങ്ങളുടെ മോബൈലില്‍ നമ്മള്‍ ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാം ഓണ്‍ ആക്കുക,അപ്പോള്‍ നിങ്ങള്‍ക്ക് ഓപ്ഷന്‍സ് കാണാന്‍ ആകും,അതില്‍ ഏറ്റവും താഴെ സ്റ്റാര്‍ട്ട് സെര്‍വര്‍ എടുക്കുക,ഇപ്പോള്‍ നിങ്ങളുടെ കാമറ പ്രവര്‍ത്തിച്ച് തുടങ്ങും,ഒപ്പം അതില്‍ ഒരു അഡ്ഡ്രസ്സ് താഴെ ആയി കാണിക്കുന്നുണ്ടാകും,ഉദാ http //198.168.o.1:8080 എന്നു, അതു അത് പോലെ തന്നെ നിങ്ങളുടെ ബ്രൌസറില്‍ ( ക്രോം,മോസില്ല )ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക,അപ്പോള്‍ നിങ്ങളുടെ മോബൈല്‍ കാമറയിലെ ദൃശ്യങ്ങള്‍ ലൈവായി കമ്പ്യൂട്ടറിലും കാണാന്‍ ആകും,മോബൈലിലെ കാമറ മിനിമൈസ് ചെയ്തു ഇടാനും സൌകര്യമുണ്ട്.