നമ്മിൽ പലരുടെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ ഫോട്ടോ തിരിച്ചറിയാൻ കഴിയാത്ത വിധം പഴയതായിട്ടുണ്ടായിരിക്കും. ഇപ്പോഴാവട്ടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ATM കാർഡ് രൂപത്തിലുള്ള കളർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നുമുണ്ട്. പുതിയ തിരിച്ചറിയൽ കാർഡ് കിട്ടാൻ എന്തു ചെയ്യും? പറയാം:
1. www.ceo.kerala.gov.in എന്ന വെബ്സൈറ്റ് തുറന്ന് e-registration എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
2. നിങ്ങൾ താമസിക്കുന്ന ജില്ല, ജനനത്തീയതി, തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ കൊടുത്ത് proceed ചെയ്യുക
3. നിങ്ങളുടെ പേരും മറ്റ് വിവരങ്ങളും സ്ക്രീനിൽ തെളിയും. ശേഷം I would like to make some corrections എന്നത് select ചെയ്യുക
4. തുടർന്ന് വരുന്ന പേജിൽ എല്ലാ ഫീൽഡിലും ആവശ്യമായ വിവരങ്ങൾ അടിച്ചു ചേർക്കുക. നിങ്ങളുടെ ഏറ്റവും പുതിയ കളർ ഫോട്ടോ upload ചെയ്യുക. പിതാവിന്റെ പേര് മാറ്റി ഭർത്താവിന്റെ പേര് ചേർക്കുക, വീട്ടുപേരിലോ താമസസ്ഥലത്തിന്റെ പേരിലോ തിരുത്തുണ്ടെങ്കിൽ ആയതും ഈ അവസരത്തിൽ ചെയ്യാവുന്നതാണ്.
5. proceed ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന തിരിച്ചറിയാൽ കാർഡിന്റെ കരട് രൂപം കാണാവുന്നതാണ്. സൂക്ഷ്മമായി പരിശോധിച്ച് confirm ചെയ്യുക
6. കഴിഞ്ഞു. ഇനി നിങ്ങളുടെ ഭാഗത്ത് നിന്നും ഒന്നും ചെയ്യാനില്ല. ഇനി ചെയ്യാനുള്ളത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥർ ചെയ്തോളും. BLO കൊണ്ടു വരുന്ന ഫോമിൽ ഒപ്പിട്ട് കൊടുക്കണം. നേരത്തെ ഫോട്ടോ upload ചെയ്യാത്തവർ ഈ അവസരത്തിൽ BLOയുടെ കൈവശം ഫോട്ടോ നേരിട്ട് ഏൽപ്പിച്ചാലും മതി.
7. നിങ്ങളുടെ അപേക്ഷ BLO താലൂക്ക് ഓഫീസിലെ election വിഭാഗത്തിൽ ഏൽപ്പിക്കും. അത് approve ചെയ്താൽ നിങ്ങൾക്ക് ഫോണിൽ സന്ദേശം വരും. അതിനു ശേഷം നിലവിലുള്ള കാർഡുമായി election office ൽ പോയാൽ പുതിയ രൂപത്തിലുള്ള മനോഹരമായ തിരിച്ചറിയൽ കാർഡുമായി തിരികെ പോരാം.