Social Icons

Facebook offers Rs 50 talktime free on signing new account from mobile /50 രൂപ ഫ്രീ ടോക്ക്ടൈം ഓഫറുമായി ഫേസ്ബുക്ക് ഇന്ത്യ


ലോകമെങ്ങുമുള്ള മൊബൈല്‍ ഉപഭോക്താക്കളെ തങ്ങളുടെ വരുതിയില്‍ ആക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് പുതിയ തന്ത്രം മെനയുന്നു. യു എസ്സിലേതു പോലെ ഇന്ത്യയിലെയും നിര്‍ണ്ണായക ശക്തിയായ മൊബൈല്‍ ഉപഭോതാക്കളെ ഫേസ്ബുക്കിലേക്ക് കൊണ്ട് വന്നാല്‍ അത് കൊണ്ടുണ്ടായേക്കാവുന്ന വളര്‍ച്ച തന്നെയാണ് ഫേസ്ബുക്കിന്റെ ലക്‌ഷ്യം. ഇന്നലെയാണ് പുതുതായി മൊബൈല്‍ വഴി ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി 50 രൂപ ടോക്ക്ടൈം ഓഫറുമായി ഫേസ്ബുക്ക് രംഗത്ത്‌ വന്നിരിക്കുന്നത്. അത് പോലെ തങ്ങളുടെ ഒരു സുഹൃത്തിനെ ഫേസ്ബുക്കിലേക്ക് റെഫര്‍ ചെയ്യുക വഴി ആ വ്യക്തിക്കും 50 രൂപ നേടാനും ഫേസ്ബുക്ക് അവസരം ഒരുക്കുന്നു.
തങ്ങളുടെ മൊബൈല്‍ വഴി ഫേസ്ബുക്ക് നിര്‍ദേശിച്ച ഒരു സ്പെഷ്യല്‍ ലിങ്ക് വഴി പോയാല്‍ ആണ് ഈ 50 രൂപ ടോക്ക്ടൈം തങ്ങളുടെ അക്കൌണ്ടില്‍ ആവുക. മൂന്ന്‍ ദിവസത്തിനുള്ളില്‍ ആണ് ഇത് ക്രെഡിറ്റ്‌ ആവുക. ഇതാണ് ആ സ്പെഷ്യല്‍ ലിങ്ക്. https://m.facebook.com/tt  ബി.എസ്.എന്‍.എല്‍ ഒഴികെയുള്ള നെറ്റ് വര്‍ക്കുകളില്‍ ഇത് ലഭ്യമാകുമെന്നാണ് ഫെയ്‌സ് ബുക്ക് വ്യക്തമാക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വെച്ചാല്‍ നിങ്ങളുടെ സുഹൃത്ത് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് റജിസ്റ്റര്‍ ചെയ്യപ്പെടില്ല.
ഇതില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഇ-മെയില്‍ ഐഡി ആവശ്യമില്ല. നമ്മള്‍ നിര്‍ദേശിക്കുന്ന വ്യക്തിക്കും ഇത്തരത്തില്‍ മൊബൈലില്‍ സംസാരസമയം ലഭ്യമാകും. ലോകത്തില്‍ എറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ഉപയോക്തക്കളുള്ള  ഇന്ത്യയില്‍ പുതിയവഴിയില്‍ വന്‍പ്രചാരം നേടാം എന്നാണ് ഫെയ്‌സ്ബുക്ക് പ്രതീക്ഷിക്കുന്നത്.
ഫേസ്ബുക്ക് പറയുന്നത് ഇതൊരു ടെസ്റ്റ്‌ ഫീച്ചര്‍ മാത്രമാണെന്നാണ്. അതായത് ഈ ഓഫര്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം എന്നര്‍ത്ഥം. അങ്ങിനെ പറയുന്നതിനൊരു കാരണമുണ്ട്. ദുരുപയോഗ സാധ്യത വളരെ കൂടുതലുള്ള ഒരു ഓപ്ഷന്‍ ആണിത്. കാരണം പലരും തങ്ങളുടെ പുതിയ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഫെയിക്ക്‌ ഐഡി ഉണ്ടാക്കാനും ശ്രമിക്കും. 50 രൂപ കിട്ടി കഴിഞ്ഞതിനു ശേഷം അതിലേക്കു തിരിഞ്ഞു നോക്കുകയുമില്ല. അത് ഫേസ്ബുക്കിനും നല്ല പോലെ അറിയുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു മുന്‍കൂര്‍ജാമ്യം.